ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കലാപക്കേസില്‍ മലയാളി അധ്യാപക ദമ്പതികളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഡല്‍ഹി സര്‍വകലാശാല അധ്യാപകരായ ഹനി ബാബുവിന്റെയും ജെന്നി റൊവേനയുടെയും നോയ്ഡയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെ ആറരയ്ക്ക് തുടങ്ങിയ പരിശോധന ആറ് മണിക്കൂര്‍ നീണ്ടു നിന്നു.
മൂന്ന് പുസ്തകങ്ങളും ലാപ് ടോപ്പും ഫോണും ഹാര്‍ഡ് ഡിസ്‌ക്കും പെന്‍ ഡ്രൈവുകളും ബലമായി പിടിച്ചെടുത്തുവെന്ന് ഹനി ബാബുവിന്റെ ഭാര്യയും അധ്യാപികയുമായ ജെനി റൊവാന ഫേസ്ബുക്കില്‍ കുറിച്ചു. ഹനി ബാബുവിന് ഭീമ കൊറേഗാവ് കലാപക്കേസില്‍ ഉള്‍പ്പെട്ട മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാണ് പൂണെ പൊലീസിന്റെ വാദം. ഈ കേസുമായി ബന്ധപ്പെട്ട് മലയാളിയായ റോണാ വില്‍സണ്‍ ഉള്‍പ്പെടെ വിചാരണയിലാണ്.