ഭീമ–കൊറേഗാവ്: തെളിവുകൾ കെട്ടിച്ചമച്ചതെന്ന് കൂടുതൽ പ്രതികൾ

മുംബൈ:  ലാപ്ടോപ്പുകളിലെ സൈബർ നുഴഞ്ഞുകയറ്റത്തെയും തെളിവുകൾ കെട്ടിച്ചമച്ചതിനെയും കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമ – കൊറേഗാവ് കേസിലെ പ്രതികളുടെ കുടുംബാംഗങ്ങൾ. മലയാളിയായ റോണ വിൽസൻ അടക്കമുള്ളവരുടെ ലാപ്ടോപ്പിൽ ഹാക്കർമാർ നുഴഞ്ഞുകയറി കൃത്രിമ രേഖകൾ സ്ഥാപിച്ചെന്ന് യുഎസിലെ ഫൊറൻസിക് സ്ഥാപനം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമിക്ക് (83) കേസുമായി ബന്ധമില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും അദ്ദേഹം പ്രതിനിധാനം  ചെ യ്യുന്ന  ഈശോസഭയുടെ കമ്യൂണിക്കേഷൻ ഡയറക്ടർ  ഫാ. സിജി ചാക്കോ ആവശ്യപ്പെട്ടു. ഡൽഹി സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായ മലയാളി ഹനി ബാബുവിന്റെ അറസ്റ്റ് വ്യാജ തെളിവുകളെ ആധാരമാക്കിയാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ഭാര്യ ജെനി ആവശ്യപ്പെട്ടു.

Top