ഭൂല്‍ ഭൂലയ്യയുടെ മൂന്നാം ഭാഗം വരുന്നു. മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയെത്തിയ ഭൂല്‍ ഭൂലയ്യയുടെ രണ്ടുഭാഗങ്ങളും മികച്ച വിജയം നേടിയവയാണ്. ഇപ്പോഴിതാ സിനിമാപ്രേമികളെ വിറപ്പിക്കാന്‍ മഞ്ജുലികയും സംഘവും വീണ്ടുമെത്തുകയാണ്. ഭൂല്‍ ഭൂലയ്യക്ക് മൂന്നാംഭാഗം വരുന്നു എന്നതാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത. ചിത്രത്തില്‍ നായകനായെത്തുന്ന കാര്‍ത്തിക് ആര്യനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. അത് വീണ്ടും സംഭവിക്കുന്നു. മഞ്ജുലിക ഭൂല്‍ ഭൂലയ്യയുടെ ലോകത്തേക്ക് വീണ്ടുമെത്തുന്നു. എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വിദ്യാ ബാലന്‍ തന്നെയായിരിക്കും മഞ്ജുലികയായെത്തുക എന്നും കാര്‍ത്തിക് ആര്യന്‍ വ്യക്തമാക്കുന്നു.
താന്‍ വീണ്ടും പഴയ കഥാപാത്രമായെത്തുന്ന വിവരം വിദ്യാ ബാലനും സ്ഥിരീകരിച്ചിച്ചുണ്ട്. ഭൂല്‍ ഭൂലയ്യ ചിത്രങ്ങളിലെ മേരേ ധോല്‍നാ എന്ന ഗാനത്തിന്റെ എഡിറ്റഡ് പതിപ്പും വിദ്യ പങ്കുവെച്ചിട്ടുണ്ട്. ഇതേ വീഡിയോ കാര്‍ത്തിക് ആര്യനും തന്റെ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഭൂല്‍ ഭൂലയ്യയുടെ രണ്ടാംഭാഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാഗവും സംവിധാനംചെയ്യുന്നത്. ടി-സീരീസാണ് നിര്‍മാണം.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2007-ലാണ് ‘ഭൂല്‍ ഭുലയ്യ’ പുറത്തിറങ്ങിയത്. മലയാളത്തിലെ ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കാണ് ഭൂല്‍ ഭൂലയ്യ. മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണി എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത് അക്ഷയ്കുമാറും ശോഭനയുടെ വേഷം വിദ്യാ ബാലനും സുരേഷ് ഗോപിയുടെ വേഷം ഷൈനി അഹൂജയുമായിരുന്നു കൈകാര്യം ചെയ്തത്. ചിത്രം ബോക്സോഫീസിലും വലിയ വിജയമായിരുന്നു. 2022 മാര്‍ച്ച് 25നായിരുന്നു ഭൂല്‍ ഭൂലയ്യ 2 റിലീസായത്. 80 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 200കോടിയോളം വരുമാനം നേടി.