ഉത്തരാഖണ്ഡിന് പിന്നാലെ മധ്യപ്രദേശും; കഞ്ചാവ് കൃഷി ഇനി നിയമാനുസൃതം

ഭോപ്പാല്‍: ഉത്തരാഖണ്ഡിന് പിന്നാലെ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. മരുന്ന് നിര്‍മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാന്‍ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് സംസ്ഥാന നിയമകാര്യ വകുപ്പ് മന്ത്രി പി.സി ശര്‍മ വ്യക്തമാക്കി. ബയോപ്ലാസ്റ്റിക്, അര്‍ബുദ മരുന്ന് എന്നിവ നിര്‍മിക്കാനാണ് കഞ്ചാവ് ഉപയോഗിക്കുക, ഇത് മധ്യപ്രദേശിലെ വ്യവസായരംഗത്തിന് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഈ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനുവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. പഞ്ചാബിന്റെ അവസ്ഥയിലേക്ക് മധ്യപ്രദേശിനേയും എത്തിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ തീരുമാനം ജനങ്ങളെ കഞ്ചാവിന് അടിമകളാക്കുമെന്ന് ബിജെപി നേതാവ് രാമേശ്വര്‍ ശര്‍മ പ്രതികരിച്ചു. 2017ല്‍ കൃഷിക്ക് നിയമാനുസൃത അനുമതി ലഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഉത്തരാഖണ്ഡാണ്.

Top