ഡൽഹി : കോവാക്സിൻ മൂന്നാഘട്ട ട്രയലിൽ പങ്കെടുത്ത ഭോപ്പാൽ സ്വദേശിയുടെ മരണത്തിനു കാരണം വാക്സിനേഷൻ അല്ലെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഭാരത് ബയോടെക്. വാക്സിൻ സ്വീകരിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് വ്യക്തി മരിക്കുന്നത്.
സംഭവം പോലീസ് അന്വേഷിക്കുന്നുണ്ടെന്നും ഭാരത് ബയോടെക് അറിയിച്ചു.വാക്സിനേഷൻ കഴിഞ്ഞ് ഒൻപത് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം മരിച്ചത്. മരണത്തെ കുറിച്ചുള്ള പ്രാഥമകി അന്വേഷണത്തിൽ വാക്സിനേഷനവുമായി ബന്ധമില്ലെന്നാണ് വ്യക്തമാകുന്നതെന്നും കമ്പനി അറിയിച്ചു.