ഭുവനേശ്വറും ഗുവാഹത്തിയും; ഇന്ത്യയുടെ ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചു

ഫിഫ ലോകകപ്പ് 2026, AFC ഏഷ്യന്‍ കപ്പ് 2027 പ്രിലിമിനറി ജോയിന്റ് യോഗ്യതാ റൗണ്ട് 2 എന്നിവയിലെ ഇന്ത്യയുടെ ആദ്യ രണ്ട് ഹോം മത്സരങ്ങള്‍ക്കുള്ള വേദികളെ എ ഐ എഫ് എഫ് ഇന്ന് പ്രഖ്യാപിച്ചു. ഭുവനേശ്വറും ഗുവാഹത്തിയും ആകും ഈ മത്സരങ്ങള്‍ക്ക് വേദിയാവുക.

ഖത്തറിനും കുവൈത്തിനും ഒപ്പം അഫ്ഗാനിസ്ഥാനും മംഗോളിയയും തമ്മിലുള്ള പ്രാഥമിക യോഗ്യതാ റൗണ്ട് 1 മത്സരത്തിലെ വിജയികളും ഗ്രൂപ്പ് എയില്‍ ഇന്ത്യക്ക് ഒപ്പം ഉണ്ടാകും. 2023 നവംബര്‍ 21ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വെച്ച് നിലവിലെ ഏഷ്യന്‍ കപ്പ് ചമ്പ്യാന്മാരായ ഖത്തറിനെ ഇന്ത്യ നേരിടും.

നവംബര്‍ 16ന് കുവൈറ്റില്‍ നടക്കുന്ന എവേ മത്സരത്തോടെയാണ് യോഗ്യത പോരാട്ടങ്ങള്‍ ആരംഭിക്കുക. അഫ്ഗാനിസ്ഥാനോ മംഗോളിയയോ ആകും ഗുവാഹത്തിയില്‍ ഇന്ത്യക്ക് എതിരെ കളിക്കുക. 2024 ജൂണ്‍ 6-ന് നടക്കുന്ന കുവൈത്തിനെതിരായ ഇന്ത്യയുടെ ഹോം ലെഗിനുള്ള വേദി പിന്നീട് തീരുമാനിക്കും.

Top