ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഭൂപേഷ് ബാഗേലിനെ മാറ്റിയേക്കും

റായ്പൂര്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയേക്കും. രണ്ടര വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറണമെന്ന മുന്‍ധാരണ ഭൂപേഷ് ബാഗേല്‍ പാലിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കും. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ വ്യക്തമാക്കിയിരുന്നു.

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയത്.  രണ്ടര വര്‍ഷമായി രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കാന്‍ നോക്കിയവരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാരെ അണിനിരത്തി അധികാരത്തില്‍ തുടരാനുള്ള നീക്കങ്ങളാണ് ഭൂപേഷ് ബാഗേല്‍ നടത്തുന്നത്. ബാഗേലിനെ മാറ്റിയില്ലെങ്കില്‍ രാജിവെക്കുമെന്ന് അടുത്ത മുഖ്യമന്ത്രിയാകേണ്ട ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ദേവ് അറിയിച്ചിരുന്നു.

അതേസമയം, ഛത്തീസ്ഗഡ് പ്രശ്‌നം സംബന്ധിച്ച് ഹൈക്കമാന്റ് ചര്‍ച്ച നടത്തി. ഭൂപേഷ് ഭാഗേലും മന്ത്രി ടിഎസ് സിങ് ഡിയോയും ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. നേരത്തെ ഇരുവരും രാഹുല്‍ഗാന്ധിയെ കണ്ടിരുന്നു. ഭാഗേല്‍ മുഖ്യമന്ത്രിയായി രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ടിഎസ് സിങ് ഡിയോയുടെ ആവശ്യം.

Top