റായ്പൂര്‍ : ഛത്തീസ്ഗഢില്‍ ഭൂപേഷ് ബാഘേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.തിങ്കളാഴ്ച സത്യപ്രതിഞ്ജ നടക്കും.
ഛത്തീസ്ഗഢിലെ പിസിസി അധ്യക്ഷനായിരുന്നു ഭൂപേഷ് ബാഘേല്‍. 90 അംഗ നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 68 സീറ്റുകളിലാണ് കോണ്‍ഗ്രസ് നേടിയത്. രമണ്‍സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി 15 സീറ്റുകള്‍ നേടി ദയനീയമായി പരാജയപ്പെട്ടു.