ദിവസേന 40 മെട്രിക് ടൺ ഓക്‌സിജൻ ഭൂട്ടാൻ ഇന്ത്യയ്ക്ക് നൽകും

തിംഫു : കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ അതിതീവ്രമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായമെത്തിക്കാനൊരുങ്ങി ഭൂട്ടാൻ. ദിവസേന 40 മെട്രിക് ടൺ ലിക്യുഡ് ഓക്‌സിജൻ രാജ്യത്തെത്തിക്കാനാണ് തീരുമാനം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ അതിർത്തിയ്ക്കടുത്ത് സംദ്രുപ് ജോങ്കാർ ജില്ലയിൽ പ്രവർത്തനമാരംഭിച്ച മൊട്ടംഗ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നാകും ലിക്യുഡ് ഓക്‌സിജൻ അസമിലെത്തിക്കുക. ക്രയോജനക് ടാങ്കറുകളിൽ ഓക്‌സിജൻ എത്തിക്കാനാണ് തീരുമാനം.

കൊറോണയ്‌ക്കെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യ വിജയം കൈവരിക്കുമെന്നും ഭൂട്ടാൻ എല്ലാ സഹായങ്ങളും നൽകുമെന്നും വ്യക്തമാക്കിയതായും ഇന്ത്യൻ എംബസി അറിയിച്ചു. ഇതുവരെ യുഎസ്, ഫ്രാൻസ്, സിംഗപ്പൂർ, സൗദി അറേബ്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായമെത്തിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്ന രാജ്യത്തിന് മുഴുവൻ പിന്തുണയുമായാണ് ലോക രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.

Top