ന്യൂഡല്‍ഹി:തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഉള്ളിടത്തോളം കാലം തീവ്രവാദം തുടര്‍ന്നുകൊണ്ടിരിക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. 2011 സെപ്റ്റംബറില്‍ പെന്റഗണിലുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗമാണ്തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.
‘തീവ്രവാദത്തിനെതിരായ യുദ്ധം തുടര്ന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. തീവ്രവാദം അവസാനിപ്പിച്ചേ മതിയാകൂ. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ മാത്രമേ അതിന് സാധിക്കൂ. തീവ്രവാദത്തിനെതിരായ ഒരു ആഗോളയുദ്ധവുമായി മുന്നോട്ടുപോകാമെന്നാണ് അവര്‍ പറയുന്നത്. അപ്രകാരം ചെയ്യണമെങ്കില്‍ നിങ്ങള്‍ തീവ്രവാദികളെ ഒറ്റപ്പെടുത്തണം. അല്ലെങ്കില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കണം.’ റാവത്ത് പറഞ്ഞു.
‘തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുള്ളിടത്തോളം കാലം തീവ്രവാദം ഇവിടെ നിലനില്‍ക്കുമെന്നും അവര്‍ക്ക് വേണ്ടി ധനശേഖരണം നടത്തും അങ്ങനെ വരുമ്പോള്‍ നമുക്ക് തീവ്രവാദത്തെ നിയന്ത്രിക്കാന്‍ ആകില്ല. അതിനാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഒരു നല്ല മാര്‍ഗമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.