വാഷിങ്ടൺ: യു.എസിൽ എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികൾക്ക് തൊഴിൽ അനുവദിക്കുന്നതിലെ ഇടവേള കുറക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം. നിരവധി ഇന്തോ-അമേരിക്കൻ യുവതികൾക്ക് പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്.
നിലവിൽ തൊഴിൽ കാലാവധി കഴിഞ്ഞാൽ വീണ്ടും അപേക്ഷ നൽകി നടപടി ക്രമങ്ങൾക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് യു.എസ് ഭരണകൂടത്തിന്റെ തീരുമാനം. എച്ച് 1 ബി വിസക്കാരുടെ പങ്കാളികൾക്ക് യു.എസ് അനുവദിക്കുന്ന തൊഴിൽ വിസയാണ് എച്ച് 4 വിസ.ഒബാമ ഭരണകൂടമാണ് ഇത്തരമൊരു വിസ ആദ്യമായി അവതരിപ്പിച്ചത്.