മകളുമൊത്തുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് അമിതാഭ് ബച്ചൻ. ബോളിവുഡിന്റെ ബിഗ് ബി സിനിമയിൽ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിലും ബിഗ് ബിയാണ്. തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് തന്റെ കുടുംബമെന്നാണ് അമിതാഭ് ബച്ചൻ പറയുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്നയാളാണ് ബിഗ് ബി. കുടുംബത്തിന് വ്യക്തമായ പരിഗണന നൽകുന്ന വ്യക്തികൂടിയാണ് അമിതാഭ് ബച്ചൻ.
T 2526 – Daughters are the best .. ! pic.twitter.com/R5OnxW2thW
— Amitabh Bachchan (@SrBachchan) January 8, 2018
മകൾ ശ്വേത നന്ദയുടെ ഒപ്പമുള്ള ചിത്രത്തിൽ ”പെൺമക്കളാണ് ഏറ്റവും മികച്ചത്” എന്ന അടികുറിപ്പാണ് ബിഗ് ബി നൽകിയിരിക്കുന്നത്.
മെഗാസ്റ്റാർ അദ്ദേഹത്തിൻറെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകൾ പങ്കുവെയ്ക്കുന്നത് ഇതാദ്യമല്ല. മകൾ ശ്വേതാ നന്ദയുടെയും, പേരക്കുട്ടിയായ നവ്യനവലിയുടെയും , ഭാര്യ ജയാ ബച്ചന്റെയും ചിത്രം ‘അമ്മ , മകൾ , കൊച്ചുമകൾ’എന്ന അടികുറിപ്പിൽ കഴിഞ്ഞ മാസം ബിഗ് ബി പോസ്റ്റ് ചെയ്തിരുന്നു.