ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കാനൊരുങ്ങി അമിതാഭ് ബച്ചന്‍. ട്വിറ്ററിലെ ഫോളോവേഴ്സിന്‍റെ എണ്ണം 33 മില്യണില്‍ നിന്നും 32.9 മില്യണായി കുറഞ്ഞതിന് ശേഷമാണ് ബിഗ് ബിയുടെ പുതിയ തീരുമാനം. ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ ഇനിയും കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം തന്‍റെ ട്വിറ്ററിലൂടെ അറിയിച്ചു.
ട്വിറ്റര്‍ തന്‍റെ ആരാധകരുടെ എണ്ണം കുറച്ചെന്ന് പരാതി പറഞ്ഞ ബിഗ് ബി അതൊരു തമാശയാണെന്നും പറഞ്ഞു. ഹിന്ദി ചലച്ചിത്ര ലോകത്തെത്തിയിട്ട് 27 വര്‍ഷമായെന്നും ഇത്രയും കാലം തന്നെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചു.