ബിഹാറില്‍ വന്‍ ബോട്ടപകടം: 18 സ്‌കൂള്‍ കുട്ടികളെ കാണാതായി

ബീഹാര്‍: ബിഹാറില്‍ വന്‍ ബോട്ടപകടം. മുസാഫര്‍പൂര്‍ ജില്ലയില്‍ സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 18 പേരെ കാണാതായി. ഇതില്‍ 10 കുട്ടികള്‍ മരിച്ചുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാവിലെ 10.30ഓടെയാണ് സംഭവം. ബാഗ്മതി നദിയോട് ചേര്‍ന്ന് മധുപൂര്‍ പട്ടി ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബോട്ടില്‍ 34 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്‍.ഡി.ആര്‍.എഫിന്റെയും എസ്.ഡി.ആര്‍.എഫിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Top