എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2ന്റെ കേരളത്തിലെ വിതരാണാവകാശം വിറ്റുപോയത് 13 കോടി രൂപയ്ക്ക്.
ശോഭു യാര്‍ലഗഡയും പ്രസാദ് ദേവിനേനിയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ലോകവ്യാപകമായി 6500 സ്‌ക്രീനുകളില്‍ ഏപ്രില്‍ 28 ന് റിലീസ് ചെയ്യും.
പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിറുത്തിയാണ് ബാഹുബലിയുടെ ആദ്യഭാഗം സംവിധായകന്‍ എസ്.എസ്. രാജമൗലി അവസാനിപ്പിച്ചത്.
പ്രഭാസ്, റാണ ദഗുബതി, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.