BIG BUDGET MALAYALA CINEMA

ലയാള സിനിമയും മാറ്റങ്ങള്‍ക്ക് വഴിമാറി തുടങ്ങി. ലോ ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മലയാള സിനിമാമേഖല ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് വഴിമാറുകയാണ്.

27 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പഴശ്ശിരാജയാണ് മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം. പഴശ്ശിരാജയായി മമ്മൂട്ടി എത്തിയ ചിത്രത്തിന്റെ റെക്കോഡ് മറികടക്കാന്‍ കര്‍ണ്ണനായി മമ്മൂട്ടി എത്തും.

മമ്മൂട്ടിയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന് 70 കോടി രൂപയാണ് മുതല്‍ മുടക്ക്. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും.

18 വര്‍ഷം മുമ്പ് പി.ശ്രീകുമാര്‍ എഴുതി പൂര്‍ത്തിയാക്കിയ കഥയാണ് ഇപ്പോള്‍ സിനിമയായി മാറുന്നത്.

തീയേറ്ററില്‍ തരംഗമാകുന്ന പുലിമുരുകന്‍ 25 കോടി രൂപ ചിലവഴിച്ചെടുത്ത സിനിമയാണ്. 35 കോടി രൂപ ചിലവഴിച്ച ജയരാജിന്റെ വീരം റിലീസിനു തയ്യാറെടുക്കുകയാണ്.

അതേസമയം 300 കോടി രൂപ മുതല്‍ മുടക്കില്‍ പൃഥ്വിരാജ് നായകനാകുന്ന ആര്‍എസ് വിമല്‍ ചിത്രം കര്‍ണനും തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top