എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചന: എം വി ഗോവിന്ദന്‍

കണ്ണൂര്‍:എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കതിരെ നടന്നത് വലിയ ഗൂഢാലോചനയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍ഷോയ്‌ക്കെതിരായ കേസും വിദ്യക്കെതിരായ കേസും രണ്ടും രാണ്ടാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കണ്ണൂരില്‍ അദ്ദേഹം മറുപടി നല്‍കി.

ആര്‍ഷോ നല്‍കിയ പരാതിയും വിദ്യക്കെതിരായ കേസും രണ്ടും രണ്ടാണ്. രണ്ട് കേസും വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഐ എം അല്ല. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയ കെ വിദ്യക്കെതിരായ കേസില്‍ ആവശ്യമായ നടപടി സ്വീകരിക്കും. മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ആര്‍ഷോക്കെതിരെ വലിയ ഗൂഢാലോചനയാണ് നടന്നത്. അതിന് പിന്നില്‍ ആരാണെങ്കിലും പുറത്തു കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

Top