തിരുവനന്തപുരം: വന്‍കിട അഴിമതികളെ കുറിച്ചുള്ള പരാതി ഇനി സ്വീകരിക്കില്ലെന്ന് വിജിലന്‍സ്.
വിജിലന്‍സ് ആസ്ഥാനത്തെ നോട്ടീസ് ബോര്‍ഡില്‍ ഇതു സംബന്ധിച്ചുള്ള നോട്ടീസ് പതിച്ചു. എന്നാല്‍ നടപടി വിവാദമായതോടെ അറിയിപ്പ് നോട്ടീസ് ബോര്‍ഡില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് കോടതി വിജിലന്‍സിനെ വിമര്‍ശിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്നത് വിജിലന്‍സാണോ എന്ന് വരെ ഹൈക്കോടതി ചോദിച്ചിരുന്നു. ഹൈക്കോടതി പരാമര്‍ശത്തിന്റെ മറവിലാണ് ഇനി പരാതികളെ സ്വീകരിക്കില്ല എന്ന നിലപാട് നോട്ടീസാക്കി വിജിലന്‍സ് ഇറക്കിയത്.