വൃശ്ചിക പുലരിയുണര്‍ന്നു ; അയ്യനെ തൊഴാന്‍ ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

sabarimala

പത്തനംതിട്ട: വൃശ്ചിക മാസ പുലരിയുണര്‍ന്നപ്പോള്‍ അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്.

പുലര്‍ച്ചെ 3-ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നതോടെ ശരണ മന്ത്രങ്ങള്‍ സന്നിധാനത്ത് അലയടിച്ചു.

നാല്പ്പത്തൊന്ന് ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തിന്റെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി.

പുലര്‍ച്ചെ 3-ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തന്ത്രിയില്‍ നിന്ന് അനുവാദം വാങ്ങിയാണ് ശ്രീകോവില്‍ നടതുറന്ന് അയ്യപ്പനെ പള്ളിയുണര്‍ത്തിയത്.

നിര്‍മാല്യത്തിന് ശേഷം ഉഷപൂജയും നടന്നു. മണ്ഡലകാലത്ത് ഉഷപൂജക്ക് ശേഷം നടക്കുന്ന നെയ്യഭിഷേകം ഉച്ചക്ക് 12 മണിവരെ നീളും.

ഉച്ചപൂജക്ക് ശേഷം 1 മണിയോടെ നടയടക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ വീണ്ടും നട തുറക്കും.

വൈകിട്ട് ദീപാരാധനക്ക് ശേഷം പുഷ്പാഭിഷേകമുണ്ടാകും. 10 മണിക്കാണ് അത്താഴ പൂജ.

തുടര്‍ന്ന് 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും.

മാളികപ്പുറത്തും മണ്ഡലകാലത്ത് പ്രത്യേക പൂജകളുണ്ട്.

Top