അമേരിക്കയിലെ കസ്റ്റം മെയ്ഡ് ക്രൂയിസര്‍, ചോപ്പര്‍ ബൈക്ക് നിര്‍മാതാക്കളില്‍ പ്രമുഖരായ ബിഗ് ഡോഗ് മോട്ടോര്‍ സൈക്കിള്‍സിന്റെ ആദ്യ മോഡല്‍ രാജ്യത്തെത്തി. K9 റെഡ് ചോപ്പര്‍111 മോഡലുമായാണ് ബിഗ് ഡോഗ് ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഒരുങ്ങുന്നത്. വില അല്‍പ്പം കടുപ്പമാണ്, ഡല്‍ഹി എക്‌സ്‌ഷോറൂം വില 59 ലക്ഷം.
1994ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബിഗ് ഡോഗ് മോട്ടോര്‍സൈക്കിള്‍സ് ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയിലെത്തുന്നത്.
3.04 മീറ്ററാണ് ക്രോം പോളിഷ്ഡ് K9 ബൈക്കിന്റെ നീളം. 6 സ്പീഡ് ഗിയര്‍ബോക്‌സില്‍ 1807 സിസി 45 ഡിഗ്രി ഓവര്‍ഹെഡ് വാള്‍വ് വിട്വിന്‍ എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്.
ഉയര്‍ന്ന കാര്യക്ഷമതയ്‌ക്കൊപ്പം അതിനൊത്ത ആഡംബരവും പ്രദാനം ചെയ്യുന്ന ഡിസൈനാണ് ഈ ചോപ്പറിനുള്ളത്. 250 എംഎം ആണ് റിയര്‍ ടയര്‍. മുന്നിലൂം പിന്നിലും ഡിസ്‌ക് ബ്രേക്കുണ്ട്.
39 ഡിഗ്രിയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന 41 എംഎം ടെലസ്‌കോപിക് ഫോര്‍ക്കാണ് മുന്‍ഭാഗത്ത്. ചോപ്പര്‍സിന്റെ മുഖ്യ ആകര്‍ഷകമായ സീറ്റിന് 244 എംഎം ആണ് ഉയരം.
69 കളര്‍ ഗ്രാഫിക്‌സ് ഓപ്ഷനില്‍ ബൈക്ക് ലഭ്യമാകും. എക്‌സ്‌ഹോസ്റ്റ്‌സീറ്റ്ഗ്രിപ്പ്‌സ്റ്റോറേജ് ബാഗ്‌വിന്‍ഡ്ഷീല്‍ഡ് തുടങ്ങിയവയില്‍ വീണ്ടും കസ്റ്റമൈസ് ചെയ്യാനുള്ള ആക്‌സസറികളും കമ്പനി നല്‍കുന്നുണ്ട്.
22 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ ഏകദേശം 30000ത്തോളം ബൈക്കുകളാണ് ഇതുവരെ ബിഗ് ഡോഗ് ആഗോളതലത്തില്‍ വിറ്റഴിച്ചിട്ടുള്ളത്