ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്ന് പേര്‍ അറസ്റ്റിൽ

ഗുജറാത്ത്: ഗുജറാത്തില്‍ കോടികള്‍ വിലമതിക്കുന്ന 120 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. മോര്‍ബി ജില്ലയില്‍ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

നവ്ലാഖി തുറമുഖത്തിന് സമീപമുള്ള സിന്‍സുദ ഗ്രാമത്തില്‍ എടിഎസും ലോക്കല്‍ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്നിന്റെ കൃത്യമായ മൂല്യവും ഇനവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോടികള്‍ വിലമതിക്കുമെന്ന് എടിഎസ് അറിയിച്ചു.

മയക്കുമരുന്ന് വിപത്തിനെ നേരിടാന്‍ ഗുജറാത്ത് പൊലീസ് നടത്തുന്ന ശ്രമങ്ങളെ ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവി അഭിനന്ദിച്ചു. വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറല്‍ പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

 

Top