ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വന്‍ കള്ളനോട്ടുകളുടെ വന്‍ശേഖരം പിടിച്ചെടുത്തു.
15 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ അറസ്റ്റിലായി. അമരോഹയിലായിരുന്നു സംഭവം.
പ്രതികളില്‍നിന്നും പ്രിന്റര്‍, മഷി എന്നിവയും മലേഷ്യ, തായ്‌ലന്‍ഡ്, യുഎസ്, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ കറന്‍സികളും പിടിച്ചെടുത്തു.
പാക്കിസ്ഥാന്‍ പൗരനായ ഗുല്‍സാര്‍ ആണ് സംഘത്തലവന്‍. ഇയാള്‍ തായ്‌ലന്‍ഡില്‍ നിന്നാണ് കള്ളനോട്ട് വ്യാപാരം നിയന്ത്രിക്കുന്നതെന്നും പോലീസ് പറഞ്ഞു.