ആഗോള വിപണിയിൽ വൻ നേട്ടം; നിഫ്റ്റി 17,600ന് മുകളിൽ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,600ന് മുകളിലെത്തി. സെന്‍സെക്‌സ് 354 പോയന്റ് ഉയര്‍ന്ന് 59,141ലും നിഫ്റ്റി 107 പോയന്റ് നേട്ടത്തില്‍ 17,618ലുമാണ് വ്യാപാരം ആരംഭിച്ചത്.

ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മെറ്റല്‍, പൊതുമേഖല ബാങ്ക് ഓഹരികളിലാണ് പ്രധാനമായും മുന്നേറ്റം. എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, യുപിഎല്‍, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.66ശതമാനവും സ്‌മോള്‍ ക്യാപ് 0.94ശതമാനവും ഉയര്‍ന്നു.

Top