കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; നാലു കിലോ സ്വര്‍ണം പിടികൂടി; സ്ത്രീ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് മൂന്നു കിലോയോളം സ്വർണം പിടികൂടി. ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു യാത്രക്കാർ പിടിയിലായി.

1.36 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, കോഴിക്കോട് കക്കട്ടിൽ അബ്ദുൾ ഷാമിൽ എന്നിവരാണ് പിടിയിലായത്.

ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ ഒരു കിലോയോളം സ്വർണവും കണ്ടെത്തി. ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ എട്ടു സ്വർണക്കട്ടികളാണ് കണ്ടെടുത്തത്

Top