മുംബൈ: സൊമാറ്റോ ഓഹരികള്‍ ശക്തമായ നിലയില്‍ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചു. വ്യാപാരത്തിന്റെ ആദ്യ ദിവസം എന്‍എസ്ഇയില്‍ ഒരു ഓഹരിക്ക് 126 രൂപയായി മൂല്യം ഉയര്‍ന്നു. സൊമാറ്റോയുടെ ഓഹരി വില 66 ശതമാനം ഉയര്‍ന്നു.
തുടക്കത്തില്‍, സൊമാറ്റോ ഓഹരികള്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ 138 രൂപയിലെത്തി, ഇത് ഐപിഒ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി. ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് പ്ലാറ്റ് ഫോമിന്റെ മൊത്തം മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ക്ലോസിംഗ് ബെല്ലില്‍ 98,211 കോടി രൂപയായി.
ബി എസ് ഇയില്‍ സൊമാറ്റോ ഓഹരികള്‍ 65 ശതമാനം അഥവാ 49.86 രൂപ ഉയര്‍ന്ന് 125.85 രൂപയായി. 9,375 കോടി രൂപയുടെ ഐപിഒ ജൂലൈ 14-16 തീയതികളിലാണ് നടന്നത്. ഫുഡ്‌ടെക് യൂണികോണിന്റെ മെഗാ പബ്ലിക് ഇഷ്യുവില്‍ ഓഹരികള്‍ക്ക് 38 തവണ സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ലഭിച്ചത്.