സവാള വില കുത്തനെ ഇടിഞ്ഞു ; കിലോയ്ക്ക് ഒരു രൂപ മാത്രം

big onion

ബെംഗളുരു: രാജ്യത്ത് സവാള മൊത്തവില 5 രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് 1 രൂപ എന്ന നിലയിലേക്കെത്തി.

ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മുടക്കു മുതല്‍ പോലും തിരിച്ച് കിട്ടാതെ വിഷമിക്കുകയാണ് കര്‍ഷകര്‍. മഹാരാഷ്ട്രയില്‍ നിന്ന് സവാള വരവ് കുത്തനെ കൂടുകയും ചെയ്തു.

കഴിഞ്ഞ ആഴ്ചവരെ നൂറ് കിലോയ്ക്ക് 500 രൂപയുണ്ടായിരുന്നതാണ്. എന്നാല്‍ പിന്നീട് 200 ആയി വില നിലംപതിക്കുകയായിരുന്നു. ഇപ്പോള്‍ നൂറ് കിലോയ്ക്ക് നൂറ് രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

ഉള്ളി കൃഷി നടത്തുന്നവരെയാകെ പ്രതിസന്ധിയിലാക്കുന്നതാണ് വിലയിടിവ്.

അതേ സമയം നഷ്ടത്തിലായ തക്കാളി വില ഉയര്‍ന്ന് 20 – 25 എന്ന രൂപയിലേക്കെത്തി, പക്ഷേ മൊത്തവിപണിയില്‍ വില ഇപ്പോഴും 8 രൂപതന്നെയാണെന്നും ഇടനിലക്കാരാണ് ലാഭം കൊയ്യുന്നതെന്നും കര്‍ഷകര്‍ പറയുന്നു.

Top