പാലക്കാട്: പാലക്കാട് വന്‍ ചന്ദനവേട്ട. ആയിരത്തി ഒരുന്നൂറ് കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. മഞ്ചേരിയില്‍ നിന്നും തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച ചന്ദനമാണ് പിടികൂടിയത്.
ചന്ദനം കടത്താന്‍ ഉപയോഗിച്ച ലോറിയില്‍ ഉണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി അബ്ദുല്‍ സലാം, കൊണ്ടോട്ടി സ്വദേശി അനസ് എന്നിവരെ അറസ്റ്റ് ചെയ്തു. വനം വകുപ്പ് വിജിലന്‍സ് വിഭാഗം, പാലക്കാട്, നെന്മാറ ഡിവിഷനുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
മഞ്ചേരി സ്വദേശി കുട്ടിമാന്‍ എന്നയാളുടേതാണ് ചന്ദനമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ചന്ദനത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി വനം വകുപ്പ് വ്യക്തമാക്കി.