വന്‍ സ്പിരിറ്റ് വേട്ട; പാലക്കാട് 7 പേര്‍ എക്‌സൈസ് പിടിയില്‍

പാലക്കാട്: പാലക്കാട് അണക്കപ്പാറയില്‍ സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തി. 12 കന്നാസ് സ്പിരിറ്റ്, 20 കന്നാസില്‍ വെള്ളം കലര്‍ത്തിയ സ്പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങള്‍ എന്നിവയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഏകദേശം 12 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

കോതമംഗലം സ്വദേശിയായ സോമന്‍ നായരാണ് വ്യാജമദ്യ നിര്‍മ്മാണത്തിന് പിന്നില്‍. ഇയാള്‍ ഒളിവിലാണ്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോടാണ് റെയ്ഡ് നടത്തിയത്. കള്ള് കയറ്റിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങളും സ്പിരിറ്റ് കൊണ്ടുവന്ന ഒരു വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കട്ടിലില്‍ പ്രത്യേക അറ ഉണ്ടാക്കിയാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സ്പിരിറ്റും പഞ്ചസാരയും കലര്‍ത്തിയാണ് വ്യജകള്ള് ഉല്പാദനം.

350 ലിറ്റര്‍ സ്പിരിറ്റ്, സ്പിരിറ്റും പഞ്ചസാര ലായനിയും ചേര്‍ത്തത് 550 ലിറ്റര്‍, 1500 ലിറ്റര്‍ വ്യാജ കള്ള്, 3 പിക്കപ്പ് വാഹനം, 1 ക്വാളിസ് പിടികൂടിയത്. സി ഐമാരായ അനികുമാര്‍, സദയകുമാര്‍, കൃഷ്ണകുമാര്‍, എസ് ഐമാരായ മധുസൂധനന്‍, സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

Top