ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിന് വമ്പന്‍ ജയം. 125 റണ്‍സിനാണ് ഡര്‍ബന്‍സ് പാള്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍സ് ഏഴിന് 208 റണ്‍സെടുത്തു. മറുപടി പറഞ്ഞ പാള്‍ റോയല്‍സിന് വെറും 83 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
അവസാന ഓവറുകളില്‍ ഹെന്റിച്ച് ക്ലാസന്‍ നടത്തിയ വെടിക്കെട്ട് ഡര്‍ബന്‍സിന് മികച്ച സ്‌കോര്‍ നേടി നല്‍കി. 17 പന്തില്‍ രണ്ട് ഫോറും ആറ് സിക്‌സും സഹിതം ക്ലാസന്‍ 50 റണ്‍സെടുത്തു. മറുപടി പറഞ്ഞ പാള്‍ റോയല്‍സിനായി മിച്ചല്‍ വാന്‍ ബ്യൂറന്റെ 36 റണ്‍സ് മാത്രമാണ് എടുത്ത് പറയാനുള്ളത്. ഡര്‍ബന്‍സിനായി നൂര്‍ അഹമ്മദ് അഞ്ച് വിക്കറ്റെടുത്തു.
മത്സരത്തില്‍ ടോസ് വിജയിച്ച ഡര്‍ബന്‍സ് ബാറ്റ് ചെയ്യാനിറങ്ങി. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും ഓപ്പണര്‍ മാത്യു ബ്രീറ്റ്സ്‌കെ ഉറച്ച് നിന്ന് പൊരുതി. 43 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും സഹിതം ബ്രീറ്റ്സ്‌കെ 78 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ മൂന്നിന് 48 എന്ന തകര്‍ന്ന ഡര്‍ബന്‍സ് സ്‌കോര്‍ 150ല്‍ എത്തിച്ച ശേഷമാണ് ബ്രീറ്റ്‌സ്‌കെ മടങ്ങിയത്. പിന്നാലെ ബ്രീറ്റ്സ്‌കെയ്ക്ക് ശക്തമായ പിന്തുണ നല്‍കിയ മാര്‍കസ് സ്റ്റോണിസ് 38 റണ്‍സുമായി മടങ്ങി.