പാരീസ്: ഫ്രഞ്ച് കപ്പില്‍ പിഎസ്ജിയ്ക്ക് വമ്പന്‍ വിജയം. ഫ്രഞ്ച് ക്ലബ്ബായ റെവലിനെ മറുപടിയില്ലാത്ത ഒന്‍പതു ഗോളുകള്‍ക്ക് തകര്‍ത്താണ് പിഎസ്ജി കൂറ്റന്‍ വിജയം സ്വന്തമാക്കിയത്. റെവലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ കിടിലന്‍ ഹാട്രികും നേടി തിളങ്ങി.
മത്സരത്തിന്റെ 71-ാം മിനിറ്റില്‍ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ഗോണ്‍സാലോ റാമോസ് സ്‌കോര്‍ ആറാക്കി ഉയര്‍ത്തി. 76-ാം മിനിറ്റില്‍ കോലോ മുവാനിയും 87-ാം മിനിറ്റില്‍ ചെര്‍ എന്‍ഡോറും വല കുലുക്കിയതോടെ പിഎസ്ജിയുടെ സ്‌കോര്‍ എട്ടായി ഉയര്‍ന്നു. നിശ്ചിത സമയത്തിന്റെ അവസാന നിമിഷം കോലോ മുവാനി രണ്ടാമതും ലക്ഷ്യം കണ്ടതോടെ പിഎസ്ജി ഒന്‍പത് ഗോളുകളുടെ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിഎസ്ജി ആക്രമണം തുടര്‍ന്നു. 48-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ട് എംബാപ്പെ തന്റെ ഹാട്രിക് തികച്ചു. ഇതോടെ ഫ്രഞ്ച് കപ്പില്‍ പിഎസ്ജിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തമാക്കി. 22 മത്സരങ്ങളിലായി 30 ഗോളുകളാണ് എംബാപ്പെ ഫ്രഞ്ച് കപ്പില്‍ പിഎസ്ജിയുടെ കുപ്പായത്തില്‍ അടിച്ചുകൂട്ടിയത്.
മത്സരത്തിന്റെ 16-ാം മിനിറ്റില്‍ എംബാപ്പെയിലൂടെയാണ് പിഎസ്ജി ഗോള്‍വേട്ട ആരംഭിച്ചത്. 38-ാം മിനിറ്റില്‍ റെവല്‍ താരം മാക്സെന്‍സ് എന്‍ഗുസന്റെ ഓണ്‍ ഗോള്‍ പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. 43-ാം മിനിറ്റില്‍ മാര്‍കോ അസെന്‍ഷ്യോ പിഎസ്ജിയുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ എംബാപ്പെ രണ്ടാമതും വല കുലുക്കി. ഇതോടെ നാലുഗോളുകളുടെ ലീഡുമായി പിഎസ്ജി ആദ്യ പകുതി അവസാനിപ്പിച്ചു.