ബിഹാറില്‍ ബിജെപി ജനപ്രതിനിധി കോവിഡ് ബാധിച്ച് മരിച്ചു

deadbody

പാറ്റ്‌ന: ബിഹാറില്‍ കോവിഡ് ബാധിച്ച് ബിജെപി ജനപ്രതിനിധി മരിച്ചു. ബിജെപി എംഎല്‍സി സുനില്‍ കുമാര്‍ സിംഗ് (66) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.

പാറ്റ്‌നയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പ്രമേഹരോഗിയായ അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. ധര്‍ബാംഗയില്‍നിന്നുള്ള എംഎല്‍സിയാണ് സുനില്‍ കുമാര്‍.

Top