മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ബിഹാറില്‍ മദ്യം കഴിച്ച ബിജെപി എംപിയുടെ മകന്‍ പിടിയില്‍

arrest

പാറ്റ്‌ന: സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ബിഹാറില്‍ മദ്യം കഴിച്ച ബിജെപി എംപിയുടെ മകന്‍ അറസ്റ്റില്‍. ഞായറാഴ്ച സുഹൃത്തുകള്‍ക്കൊപ്പം മദ്യപിച്ച ഗയ എംപി ഹരി മാഞ്ചിയുടെ മകന്‍ രാഹുല്‍ കുമാര്‍(18) ആണ് പൊലീസ് പിടിയിലായത്.

നിയമം ലംഘിച്ചതിന്റെ പേരിലാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്നും വൈദ്യപരിശോധനയില്‍ മദ്യം കഴിച്ചതായി തെളിഞ്ഞിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. രാഹുലിനെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഗരിമ മാലിക് പറഞ്ഞു.

Top