പാറ്റ്ന: ബിഹാറിലെ ബുക്സാര്‍ ജില്ലയില്‍ റയില്‍വേ ട്രാക്കില്‍ സ്ഫോടനം.തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
വാരണാസി-സെല്‍ദ എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സ്ഫോടനമുണ്ടായത്. വലിയ ശബ്ദം കേട്ടതിന് പിന്നാലെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി.
സ്ഫോടനത്തെ തുടര്‍ന്ന് 2.15 വരെ ട്രെയിന്‍ പിടിച്ചിട്ടു.
ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചു.