മഹാസഖ്യം തകര്‍ന്നു ; ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു

ബീഹാര്‍: ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു. ഗവർണറെ നേരിട്ട് കണ്ട് നിതീഷ് തന്റെ രാജികത്ത് കൈമാറി.

അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജി.

അഴിമതി ആരോപണം നേരുടുന്ന തേജസ്വി 72 മണിക്കൂറിനുള്ളില്‍ രാജി വെക്കണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top