പാറ്റ്‌ന: ബിഹാറിലെ ജമുവില്‍ മാവോവാദികള്‍ സ്‌കൂളിന് തീയിട്ടു. ചൊവ്വാഴ്ച നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പോളിംഗ് സ്റ്റേഷനായ സ്‌കൂളിനാണ് തീയിട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഗയ റെയില്‍വേ സ്റ്റേഷന്‍ തീയിട്ടുനശിപ്പിക്കുമെന്നു കഴിഞ്ഞ വെള്ളിയാഴ്ച മാവോവാദികള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.