പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.
എന്‍ഡിഎ സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം മാത്രമല്ല സഖ്യകക്ഷികളുടെ വിജയവും ഉറപ്പാക്കാന്‍ നദ്ദ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ബിജെപിയും നിതീഷ് കുമാറും എല്‍ജെപിയും ഒത്തുചേര്‍ന്നപ്പോഴെല്ലാം വിജയിച്ചു. ഇത്തവണയും മൂന്നുപേരും ഒരുമിച്ച് പോരാടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.