പാറ്റ്‌ന: മൂന്നാം ലിംഗക്കാര്‍ക്ക് ജോലിയില്‍ സംവരണം നല്‍കുമെന്ന് ബിഹാര്‍. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മൂന്നാം ലിംഗക്കാര്‍ക്കായി വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനാണ് സംവരണം ഏര്‍പ്പെടുത്തുന്നതെന്നും ബിഹാര്‍ നിയമസഭയില്‍ മന്ത്രി പറഞ്ഞു.