പാറ്റ്‌ന: സക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇനിമുതല്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ജോലിക്ക് എത്തരുതെന്ന് ബിഹാര്‍ സര്‍ക്കാര്‍.
സര്‍ക്കാര്‍ ഓഫീസുകളുടെ സംസ്‌കാരത്തിന് ചേരാത്തതരത്തിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി മാധവ് പ്രസാദ് പറഞ്ഞു. ഇത് സര്‍ക്കാര്‍ ഓഫീസുകളിലെ അന്തസിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കാര്‍ നിര്‍ബന്ധമായും ഇളം നിറത്തിലുള്ളതും ലളിതവും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണം. ജോലിയുടെ സ്വഭാവം അനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.