ന്യൂഡല്‍ഹി: ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാംനാഥ് കോവിന്ദിനെ തിരഞ്ഞെടുത്തു. ബീഹാര്‍ ഗവര്‍ണറാണ് രാംനാഥ് കോവിന്ദ്. നാഗ്പൂരില്‍ നിന്നുള്ള ദളിത് നേതാവ് കൂടിയാണ് രാംനാഥ്.
71 കാരനായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു രാംനാഥ് കോവിന്ദിന്റെ പ്രഖ്യാപനം വന്നത്.
ഇതുവരെ പരിഗണനാ പട്ടികയില്‍ പോലും ഉണ്ടായിരുന്ന പേരായിരുന്നില്ല രാംനാഥിന്റേത്. ദലിത് മോര്‍ച്ചയുടെ
മുന്‍ അധ്യക്ഷനായ രാംനാഥ് മുന്‍രാജ്യസഭാംഗവുമാണ്. 1994 മുതല്‍ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി ഇന്ന് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.