പാറ്റ്‌ന: ബീഹാറില്‍ ജെഡിയു നേതാവും എംഎല്‍എയുമായ ശ്യാം ബഹദൂര്‍ സിംഗ് രാജി വച്ചു. തന്റെ പരാതികള്‍ കേള്‍ക്കാനോ അംഗീകരിക്കാനോ പാര്‍ട്ടി നേതൃത്വവും ജില്ലാ ഭരണകൂടവും തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയുടെ രാജി.
സര്‍ക്കാര്‍ ഭൂമിയെല്ലാം ചില മാഫിയ സംഘങ്ങള്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് തടയാന്‍ ശ്രമിച്ചവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
എന്നാല്‍ മുതിര്‍ന്ന നേതാവായ ശ്യാം ബഹദൂര്‍ സിംഗിന്റെ പരാതികള്‍ പരിശോധിക്കുമെന്നും എത്രയും വേഗം പരിഹാരം കാണുമെന്നുമാണ് ജെഡിയു നേതൃത്വം അറിയിച്ചിരിക്കുന്നത്.