പാറ്റ്‌ന: ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനം പാറ്റ്‌ന ഹൈക്കോടതി റദ്ദാക്കി. മദ്യം വില്‍ക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുന്ന നിയമമാണ് ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
സൈനികരടക്കമുള്ളവര്‍ മദ്യം കൈവശം വച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട് നിരവധി സംഭവങ്ങളുണ്ടായി. തിരഞ്ഞെടുപ്പ് വാഗ്ദാനമായി നിതീഷ് കുമാര്‍ മുന്നോട്ട് വച്ച സമ്പൂര്‍ണ മദ്യനിരോധനം ഏപ്രില്‍ ഒന്ന് മുതലാണ് സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നത്.