ബിഹാര്‍ മന്ത്രി കപില്‍ ദിയോ കാമത്ത് കോവിഡ് ബാധിച്ച് മരിച്ചു

പാറ്റ്‌ന: ബിഹാര്‍ മന്ത്രിയും മുതിര്‍ന്ന ജെഡിയു നേതാവുമായ കപില്‍ ദിയോ കാമത്ത് (69) കോവിഡ് 19 ബാധിച്ചു മരിച്ചു. പാറ്റ്‌നയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കാമത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു.

Top