Bihar Teen Shot Dead Allegedly For Overtaking Politician’s SUV

ഗയ: ബിഹാറില്‍ 19കാരന്‍ വെടിയേറ്റു മരിച്ചു. ജനതാദള്‍(യു) നേതാവിന്റെ കാര്‍ മറികടന്ന ആദിത്യ സച്ച്‌ദേവാണ് ഇന്നലെ രാത്രി വെടിയേറ്റു മരിച്ചത്. ബിഹാറിലെ പ്രമുഖ ബിസിനസ്സുകാരന്റെ മകനാണ് ആദിത്യ. ഗയയിലാണ് സംഭവം.

ജെഡിയു നേതാവ് മനോരമ ദേവിയുടേതാണ് കാര്‍. ബിഹാറിലെ പ്രമുഖ ബിസിനസുകാരന്റെ മകനാണ് കൊല്ലപ്പെട്ട ആദിത്യ.

ബോധ് ഗയയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ പിറന്നാള്‍ ആഘോഷിച്ച ശേഷം മടങ്ങി വരികയായിരുന്നു സച്ച്‌ദേവയും നാലു കൂട്ടുകാരും. യാത്രക്കിടെ റോക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ എസ്.യു.വിയെ സച്ച്‌ദേവ് മറികടന്നു. തുടര്‍ന്ന്, മനോരമ ദേവിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട കമാന്‍ഡോകള്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു.

വെടിശബ്ദം കേട്ട് സച്ച്‌ദേവും കൂട്ടരും കാര്‍ നിറുത്തി. പിന്നാലെ എത്തിയ കമാന്‍ഡോകള്‍, സച്ച്‌ദേവിനേയും സുഹൃത്തുക്കളേയും കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു. സച്ച്‌ദേവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോക്കി വെടി ഉതിര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റോക്കിയേയും മനോരമ ദേവിയുടെ ഭര്‍ത്താവ് ബിന്ദി യാദവിനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top