സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്ത ; നടപടിയുമായി ബീഹാർ പൊലീസ്

പട്ന: സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുമായി ബീഹാർ പൊലീസ്.

നവമാധ്യമങ്ങളിലൂടെ വ്യാജവാർത്തയും, വർഗീയപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനുമാണ് ബീഹാർ പൊലീസ് പദ്ധതി ഇടുന്നത്.

ഈ കാര്യത്തിൽ വടക്കൻ ബീഹാറിലെ ദർബംഗാ ഭരണകൂടം അടുത്തിടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിനുകൾക്ക് വിശദമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.

“സോഷ്യൽ മീഡിയയിൽ അഭിപ്രായ സ്വാതന്ത്ര്യം വളരെ പ്രധാനമാണ്, എന്നാൽ അനവധി വ്യാജ വസ്തുതകളും വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി കാണാം. അതിനാൽ തന്നെ ഫെയ്സ്ബുക്ക്, ട്വിറ്റർ , വാട്സ്ആപ്പ് എന്നിവയിലൂടെ ചില ഗ്രൂപ്പുകൾ പ്രവർത്തിക്കുണ്ടെന്നും ഇങ്ങനെ പ്രചരിക്കുന്ന വാർത്തകൾക്ക് ഗ്രൂപ്പ് അഡ്മിനുകൾ ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ദർബംഗാ ജില്ലാ മജിസ്ട്രേറ്റ് ഡോ. ചന്ദ്രശേഖർ സിംഗ്, മുതിർന്ന പോലീസ് സൂപ്രണ്ട് സത്യവീർ സിംഗ് എന്നിവരുടെയാണ് നിർദേശം.

പുതിയ ഓർഡർ അനുസരിച്ച് ഗ്രുപ്പുകളിൽ ഉള്ള അംഗംങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഗ്രൂപ്പ് അഡ്മിനായിരിക്കും.

തെറ്റിദ്ധരിപ്പിക്കുന്ന വിവരം പ്രചരിപ്പിക്കുകയോ പോസ്റ്റുചെയ്യുകയോ ചെയ്താൽ അത് പോലീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരുകയും നടപടി സ്വീകരിക്കുകയും വേണം.

എന്നാൽ ഇതിന് തയ്യാറായില്ലെങ്കിൽ “ജാതിയോ വർഗീയതയോ വ്രണപ്പെടുത്തുന്ന സന്ദേശങ്ങൾ പോസ്റ്റുചെയ്യുന്നത് കുറ്റമാണ്.” എന്ന അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.

റിപ്പോർട്ട് :രേഷ്മ പി.എം

Top