പട്ടികജാതി വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം പ്രഖ്യാപിച്ച് ബീഹാര്‍ സര്‍ക്കാര്‍

പട്‌ന: പട്ടിക ജാതി/വിഭാഗക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സംവരണം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍. മെയ് 17നും ജൂണ്‍ അഞ്ചിനുമായി പ്രത്യേക റിട്ട് ഹര്‍ജിയിന്‍മേലുണ്ടായ സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ സുപ്രീംകോടതിയുടെ ഇനിയുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സ്ഥാനക്കയറ്റം അനുവദിക്കുകയുള്ളു എന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സെക്രട്ടറി ജനറല്‍, സെക്രട്ടറിതല ഉദ്യോഗസ്ഥരുമടങ്ങുന്ന ഏഴംഗ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സംവരണം നടപ്പാക്കുന്നത്. ജൂണ്‍ 27നാണ് സമിതിക്കു രൂപം നല്‍കിയത്. സ്ഥാനക്കയറ്റത്തിന് സംവരണത്തിനുള്ള വിശദമായ മാര്‍ഗ നിര്‍ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Top