Bihar woman flees from husband after he sells her to porn film makers

സരണ്‍: വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായ യുവതിയെ ഭര്‍ത്താവ് അശ്ലീല സിനിമാ നിര്‍മ്മാതാക്കള്‍ക്ക് വിറ്റു. യുവതിയുടെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് ഏഴ് ലക്ഷം രൂപയ്ക്കാണ് യുവതിയെ വിറ്റത്.

സിനിമാ നിര്‍മ്മാതാക്കളുമായി കരാര്‍ ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം തന്നെ കൈമാറുമെന്ന് മനസിലാക്കിയ യുവതി രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തി.

രണ്ടു ലക്ഷം രൂപയും ഒരു മോട്ടോര്‍ സൈക്കിളും സ്ത്രീധനമായി നല്‍കണമെന്നായിരുന്നു ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക നില മോശമായതിനാല്‍ യുവതിയുടെ കുടുംബത്തിന് കഴിഞ്ഞില്ല. ഇത് പറഞ്ഞ് തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top