പാട്‌ന: മുസാഫര്‍പൂര്‍ കേസുമായി ബന്ധപ്പെട്ട് ബീഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ രാജിവെച്ചു. മുസാഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ പീഡനകേസുമായി ബന്ധപ്പെട്ടാണ് മഞ്ജു വര്‍മ രാജിവെച്ചത്.
സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മയുടെ ഭര്‍ത്താവ് ചന്ദേശ്വര്‍ വര്‍മയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന കാര്യം കേസിലെ പ്രധാനപ്രതി ബ്രജേഷ് താക്കൂര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ അത് രാഷ്ട്രീയ ചര്‍ച്ച മാത്രമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് ബ്രജേഷ് താക്കൂറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏഴുവയസുള്ള കുട്ടിയുള്‍പ്പെടെ 33 പെണ്‍കുട്ടികളാണ് മുസാഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.