വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുമൊത്ത് ആലപിച്ച ഗാനം പങ്കുവെച്ച് ബിജിബാല്‍

bijibal

വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുമൊത്ത് ആലപിച്ച ഗാനം പങ്കുവെച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. ‘വിവാഹ വാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി. ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടത്, വൈകീട്ട് ഇടാം’. എന്ന കുറിപ്പോടെയായിരുന്നു ബിജിബാല്‍ ഫേസ്ബുക്കില്‍ നേരത്തെ കുറിച്ചത്.

ഉള്‍ക്കടല്‍ എന്ന ചിത്രത്തിനായി പി ജയചന്ദ്രനും സല്‍മ ജോര്‍ജ്ജും ചേര്‍ന്നാലപിച്ച ‘ശരദിന്തു മലര്‍ദീപ നാളം നീട്ടി..!’ എന്ന ഗാനത്തിന്റെ അണ്‍കവര്‍ വേര്‍ഷനാണ് ബിജിപാല്‍ പങ്കുവെച്ചിരിക്കുന്നത്.

ശാന്തി മരിക്കുന്നതിനു മുമ്പ് ഇരുവരും ചേര്‍ന്നാലപിച്ച ഗാനമാണിത്. ശാന്തിയുടേയും ബിജിപാലിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളുള്‍പ്പെടുത്തിക്കൊണ്ടാണ് കവര്‍ തയ്യാറാക്കിയിരിക്കുന്നത്.

Top