malaparanb school issue

ന്യൂഡല്‍ഹി: കോഴിക്കോട്ടെ മലാപറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. അപ്പീല്‍ ജൂലായില്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. മാനേജ്‌മെന്റിന്റെ ഭാഗംകൂടി കേള്‍ക്കണമെന്നാണ് തടസ ഹര്‍ജിയിലെ ആവശ്യം.

സ്‌കൂള്‍ പൂട്ടുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും വിദ്യാഭ്യാസത്തിനുളള അവകാശം നിഷേധിക്കുമെന്നും ചൂണ്ടികാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജൂണ്‍ എട്ടിനകം സ്‌കൂള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്

Top