അകാലത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഭാര്യ ശാന്തി ബിജിബാലിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ സംഗീത സമര്‍പ്പണവുമായി സംഗീത സംവിധായകന്‍ ബിജിപാല്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ബിജിപാലിന്റെ ഭാര്യയും പ്രശസ്ത നര്‍ത്തകിയുമായിരുന്ന ശാന്തിയുടെ മരണം.
അവരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഒരു വീഡിയോ ആല്‍ബം പുറത്തിറക്കിയിരിക്കുകയാണ് ബിജിപാല്‍. മയീ മീനാക്ഷി എന്ന് പേരിട്ടിരിക്കുന്ന ആല്‍ബം ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണനാണ്. സംഗീതത്തോടൊപ്പം നൃത്തവും ഉള്‍പ്പെടുത്തിയ ഗാനരംഗത്തില്‍ ശാന്തിയുടെ മറ്റൊരു ആല്‍ബത്തിലെ രംഗങ്ങളും ചേര്‍ത്തിണക്കിയിട്ടുണ്ട്. പ്രശാന്ത് രവീന്ദ്രന്റേതാണ് സംഗീതം.
സകലദേവ നുതേ എന്ന പേരില്‍ സരസ്വതി സ്തുതികളുടെ നൃത്തരൂപം ശാന്തി മോഹന്‍ദാസ് പുറത്തിറക്കിയിരുന്നു. ബിജിപാല്‍ തന്നെയാണ് ഈ നൃത്തരൂപത്തിന് സംഗീതം നല്‍കിയത്. ഇതിലെ രംഗങ്ങളാണ് മയീ മീനാക്ഷിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.